
Director :Sajan K Mathew
Cast :Unni Mukundan, Sanusha, Bindu Panicker, Kochupreman, Tini Tom
Music Director :Vinu Thomas
Genre :Romance
അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം...
മിഴികൾ മൊഴിയും
മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ... മഴയേ...ഇളവെയിലേ....
എൻ കനവിൽ........കനവിൽ..........
അവൾ അറിയാതെ
തളിരണിയും പുലരികളിൽ
മഞ്ഞിൻ തൂവൽ വീശി
മെല്ലേ ആ...
മെല്ലേ ആ...
പുതുമഴയിൽ മെയ് പുണരും പൂവിൻ മൗനം
ഇതൾ വിരിയും ഈ രാവിൻ നിറമോഹം
മനമറിയാതെ തിരയുകയോ
നീ എന്റെ ഉള്ളം
നിന്നിൽ ഞാൻ മൗനമായ്
അലിയും അനുരാഗം
അലിയും അനുരാഗം
നിന്മെയ് തൊട്ടു പൂമേട പോലും
കാറ്റായ് നീളേ
നിന്നോടൊന്നു ചേരാൻ
തുടിക്കും മോഹം...
മഴയേ.....മഴയേ....... പൂ... മഴയേ...
അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം...
മിഴികൾ മൊഴിയും
മധുരം കിനിയും നീയെന്നിൽ ഈണം
ഓഹ്...ഓഹ്......
രാവിൻ പൊൻകനവായ്
ചാരെയൂടെ അണയും
നേരിൽ നീ വരവായ്
എന്നിൽ പൂക്കാലം
നീയും ഞാനും എന്നും
മറുതീരങ്ങൾ തേടി
ഒന്നായ് ചേർന്നു പാറും
തേൻ കിളികൾ
നിന്നെ ഞാൻ ഏകയായ്
തേടുമീ സന്ധ്യയിൽ
നിന്നിലേക്കെത്തുവാൻ മോഹമോടെ
അരികിൽ പതിയെ ഇടനെഞ്ചിൽ
ആരോ മൂളും രാഗം...
മിഴികൾ മൊഴിയും
മധുരം കിനിയും നീയെന്നിൽ ഈണം
മഴയേ... മഴയേ...ഇളവെയിലേ....
എൻ കനവിൽ........കനവിൽ..........
അവൾ അറിയാതെ
തളിരണിയും പുലരികളിൽ
മഞ്ഞിൻ തൂവൽ വീശി
മെല്ലേ ആ...
മെല്ലേ ആ...
Watch Video Song
Arikil Pathiye - Oru Murai Vathu Parthaya Song Lyrics Latest Malayalam Movie Song Hits 2016 New Relese Malayalam hits Malayalam Movie Song Lyrics 2016
No comments:
Post a Comment